konnivartha.com : പത്തനംതിട്ട ജില്ലയിലെ ചില ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമല്ല എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെഎംഎസ്സിഎല്‍ അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഗുളികകള്‍, ഇന്‍ജക്ഷന്‍, സിറപ്പുകള്‍ ഉള്‍പ്പെടെ 24 ഓളം ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ട്. കൂടാതെ കുട്ടികളുടെ പാരസെറ്റമോള്‍ സിറപ്പുകള്‍, എന്‍സിഡി മരുന്നുകള്‍ എന്നിവയും നിലവില്‍ അവിടെ സ്റ്റോക്കുണ്ട്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഗുളികകള്‍ 32000 സ്റ്റോക്കിലും 6000 സബ് സ്റ്റോക്കിലുമുണ്ട്. പന്തളം, കുളനട, തുമ്പമണ്‍ എന്നീ ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ മരുന്നുകളും കണ്ണിലൊഴിക്കുന്ന മരുന്നുകളും നിലവില്‍ സ്റ്റോക്കുണ്ട്. സാല്‍ബുട്ടാമോള്‍ സിറപ്പ് വെയര്‍ഹൗസില്‍ സ്റ്റോക്ക് ഇല്ലായിരുന്നു. എന്നാല്‍, ഇന്നലെ വൈകിട്ട് സാല്‍ബുട്ടാമോള്‍ സിറപ്പ് വെയര്‍ ഹൗസില്‍ സ്വീകരിച്ച് ഇന്ന് തന്നെ വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. വാഹന സൗകര്യമുള്ള ആശുപത്രികള്‍ ഇന്ന് തന്നെ വെയര്‍ ഹൗസില്‍ വന്നു ഈ…
Read More