സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന് നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിന് കളക്ടറേറ്റില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തിലാണ് അദാലത്ത് തുടങ്ങിയത്. അദാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ആദ്യദിനം 111 കേസുകള്‍ പരിഗണിച്ചു. അവയില്‍ 78 കേസുകള്‍ തീര്‍പ്പാക്കി. 30 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കുവാനും നിര്‍ദേശം നല്കി. റാന്നി വെമ്പാലപ്പറമ്പില്‍ വി.ആര്. മോഹനന്, തക്കുംതോട്ടില്‍ എം.ജി രഞ്ജിനി എന്നിവര്‍ നല്കിയ ജാതീയ അധിക്ഷേപം, വഴി കെട്ടിയടക്കല്‍, പഞ്ചായത്തുകിണര്‍ നശിപ്പിച്ച് കുടിവെള്ളം തടസപ്പെടുത്തല്‍, ജീവിതം തടസം സൃഷ്ടിക്കുന്നു എന്ന പരാതിയില്‍ പോലീസ്…
Read More