‘പഞ്ചാര പാല് മിഠായി’യുമായി പഴവങ്ങാടി ഗവ യുപി സ്കൂൾ

  konnivartha.com: ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി . വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്നസംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ ഉണർത്തി . വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസർ ബി.ജെ ഷിജിത ഒന്നാം ക്ലാസു കാരുടെ കൂട്ടെഴുത്തു പത്രം പ്രകാശനം ചെയ്തു. ബി.പി.സി ഷാജി എ. സലാം ,പിടിഎ പ്രസിഡണ്ട് പ്രവീൺകുമാർ , സ്റ്റാഫ് സെക്രട്ടറി എഫ് .അജിനി, രക്ഷാകർതൃ പ്രതിനിധി വിജയകുമാർ , വിദ്യാർത്ഥിപ്രതികളായ ആദ്യ അരുൺ ,…

Read More