konnivartha.com: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങല്‍ ക്ഷേത്രകലാപീഠത്തില്‍ പഞ്ചവാദ്യം, തകില്‍, നാദസ്വരം ത്രിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് 2024-2025 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 15 നും 20 നും മധ്യേ പ്രായമുള്ളവരും 10-ാം ക്ലാസ് പാസായവരും ഹിന്ദുസമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളും ആയിരിക്കണം. അഡ്മിഷന് ലഭിക്കുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡ് നല്‍കും. അപേക്ഷാ ഫോറത്തിനും മറ്റ് വിശദാംശങ്ങള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റായ www.travancoredevaswomboard.org സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20
Read More