പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി.പങ്കാളികളിലൊരാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിയ്ക്കൊപ്പം ഹൈക്കോടതി വിട്ടു പതിനെട്ട് വയസ് പൂർത്തിയാക്കിയ ആർക്കും ഒരുമിച്ച് ജീവിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകിയത്. കോഴിക്കോട് സ്വദേശിനിയായ പങ്കാളിയെ കാണാനില്ലെന്ന് പറഞ്ഞാണ് ആലുവ സ്വദേശിനി ആദില നസ്രിൻ 26ന് പരാതി നൽകിയത്. എന്നാൽ ആലുവ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സൗദിയിൽ പഠിച്ച പെൺകുട്ടികളാണ് ആദിലയും കോഴിക്കോട് സ്വദേശിനിയും. ഇരുവരും പഠനകാലത്ത് പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഇരുവരും ആലുവയിൽ താമസിച്ചു. പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ കോഴിക്കോട് സ്വദേശിനിയെ കുടുംബം ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് ആദില പരാതി നൽകിയത്.
Read More