പക്ഷിപ്പനിക്കെതിരെ മുന്‍ കരുതല്‍ പാലിക്കണം: ഡിഎംഒ

പക്ഷിപ്പനിക്കെതിരെ മുന്‍ കരുതല്‍ പാലിക്കണം: ഡിഎംഒ ജില്ലയില്‍ നെടുമ്പ്രം, തിരുവല്ല ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍.അനിതകുമാരി അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടേറ്റില്‍ ആര്‍.ആര്‍.ടിയോഗം കൂടി.     മൃഗസംരക്ഷണവകുപ്പ്, പോലീസ്, വനംവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍.ആര്‍.ടിയുടെ മൂന്ന് ടീമുകളുടെ നേതൃത്വത്തില്‍ കളളിംഗ് നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവിര്‍ വിതരണം ചെയ്യുകയും ചെയ്തു. നെടുമ്പ്രം, ചാത്തങ്കരി മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 170 പേര്‍ക്ക് ഫീവര്‍ നടത്തുകയും, പനി, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തിയ മൂന്നു പേര്‍ക്ക് ഒസള്‍ട്ടാമിവിര്‍ നല്‍കുകയും, സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കേണ്ട…

Read More