ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

  യുഎപിഎ കേസില്‍ സുപ്രിം കോടതി വിട്ടയക്കാന്‍ ഉത്തരവിട്ട ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ജയിലിനു പുറത്ത് അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കി.കേസില്‍ ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായി പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും റിമാന്റും നിയമവിരുദ്ധമെന്നാണ് സുപ്രിം കോടതി വിധി 2023 ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായത്. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി, നൂറിലേറെ പേര്‍ രോഹിണി ജയിലിന് പുറത്ത് സ്വീകരിക്കാനായി ഒത്തുകൂടി. പുറത്തിറങ്ങിയ പ്രബീറിനെ മുദ്രാവാക്യം വിളികളോടെ പൂമാലകള്‍ ഇട്ട് സ്വീകരിച്ചു.സുപ്രിംകോടതി വിധിയില്‍ ഏറെ ബഹുമാനം ഉണ്ടെന്നും നിയമ പോരാട്ടം തുടരുമെന്നും, പ്രബീര്‍ പുരകായസ്ത പറഞ്ഞു. അറസ്റ്റിന്റെ കാരണം പുര്‍കായസ്തയെ അറിയിച്ചിട്ടില്ല എന്നത് അറസ്റ്റിനെ ദുര്‍ബലമാക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രിംകോടതി…

Read More