നെൽകൃഷി വ്യാപകമാക്കാൻ കർഷകരും തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കണം : മന്ത്രി ജി ആർ അനിൽ

  konnivartha.com/ നെടുമങ്ങാട് : സംസ്ഥാനത്ത് നെൽകൃഷി വ്യാപകമാക്കി അരിയുല്പാദനം വർദ്ധിപ്പിക്കാൻ കർഷകരും തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജിആർ അനിൽ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് തോപ്പ് നിവാസികളുടെ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്പാദിപ്പിക്കുന്ന നെല്ല് മുഴുവൻ സപ്ലെകോ മുഖേനെ സർക്കാർ ഏറ്റെടുക്കും. ഇപ്പോൾ റേഷൻ കടകളിൽ വിതരണം ചെയ്യുന്ന ചമ്പാവരി കേരളത്തിലെ നെൽക്കർഷകരിൽ നിന്ന് സർക്കാർ ഏറ്റെടുത്തതാണ്. ഇതര സംസ്ഥാനങ്ങളിൽ പൊതുവിതരണ സമ്പ്രദായമാകെ താറുമാറായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ എത്തിയപ്പോൾ അവിടത്തെ ഭക്ഷ്യ മന്ത്രി കേരളത്തിലെ റേഷൻ കടകളുടെ പ്രവർത്തനത്തെ പ്രശംസിക്കുകയുണ്ടായി. ഓരോ വർഷവും നടപ്പിലാക്കേണ്ട വികസന പദ്ധതികൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് കൃത്യമായ മോണിറ്ററിംഗിലൂടെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം പേർക്ക് ബിപിഎൽ കാർഡ് അനുവദിച്ചു. ഇക്കൊല്ലം…

Read More