നെഹ്‌റു യുവകേന്ദ്രയില്‍  നാഷണല്‍ യൂത്ത് സന്നദ്ധ സേവകരുടെ ഒഴിവ്

കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍ കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഏപ്രില്‍  ഒന്നിന്  18 നും 29 നും  മധ്യേ പ്രായമുള്ള പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : പത്താം ക്ലാസ് പാസ്. ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ , സാംസ്‌കാരിക പ്രവര്‍ത്തകര്‍ , ലൈബ്രറി പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍,  എന്‍.എസ്.എസ്, എന്‍സിസി സ്റ്റുഡന്‍സ് പോലീസ്, യൂത്ത് ക്ലബ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. റെഗുലര്‍ ആയി പഠിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേഷിക്കാന്‍  കഴിയില്ല. പ്രതിമാസം 5000 രൂപ  ഓണറേറിയം.   ഒരു വര്‍ഷത്തേക്കാണ് നിയമനം. മാര്‍ച്ച് 31 വരെ ആണ് കാലാവധി . തികച്ചും  സന്നദ്ധ സേവനത്തിനു താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷ നല്‍കുക. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ https://nyks.nic.in/nycapp/formnycapp.asp എന്ന…

Read More