നെഹ്റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന് ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 രാവിലെ 10-ന് പുന്നമട ഫിനിഷിംഗ് പോയിന്റില്‍ എന്‍.ടി.ബി.ആര്. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വഞ്ചിപ്പാട്ട് മത്സരം; വിധികര്‍ത്താക്കളെ ക്ഷണിച്ചു ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവാകാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ള മലയാള സാഹിത്യ ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. അവസാന തിയതി ഓഗസ്റ്റ് 26. വിലാസം- എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍ഡ് കണ്‍വീനര്‍, എന്‍.ടി.ബി.ആര്.- 2018, ഇറിഗേഷന്‍ ഡിവിഷന്, മിനി സിവില്‍ സ്റ്റേഷന് രണ്ടാം നില ആലപ്പുഴ. എവര്‍ റോളിംഗ് ട്രോഫികള്‍ തിരികെ എത്തിക്കണം ആലപ്പുഴ: നെഹ്റു…
Read More