കേരളം വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഡെപ്യൂട്ടി സ്പീക്കര്‍ നെടുമണ്‍ ഗവ. എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു കേരളം വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നെടുമണ്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വിദ്യാലയങ്ങള്‍ ഹൈടെക്ക് ആകുകയും ഒപ്പം ഡിജിറ്റല്‍ ക്ലാസ് മുറികളും പഠനാന്തരീക്ഷവും ലഭ്യമായതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജയന്‍ അധ്യക്ഷനായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാമണി ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എസ്. ഷമിന്‍, ശ്രീദേവി ബാലകൃഷ്ണന്‍, നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഏഴംകുളം നൗഷാദ്, പി.കെ. മുരളി,…
Read More