നീയെൻ സർഗ സൗന്ദര്യമേ- 2023 : സർഗോത്സവം നാളെ കോന്നിയില്‍ നടക്കും

  konnivartha.com/ കോന്നി : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ റവന്യൂ ജില്ലാ സർഗോത്സവം നീയെൻ സർഗ സൗന്ദര്യമേ- 2023 നാളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ഏഴ് വേദികളിലായി ഏഴ് ശിൽപശാലകളാണ് നടക്കുക. കോന്നിയുടെ കലാ സാഹിത്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഏഴ് വ്യക്തികളുടെ പേരിലാണ് ഹാളുകൾ ക്രമീകരിച്ചിട്ടുള്ളത്. കോന്നിയൂർ മീനാക്ഷിയമ്മ ഹാളിൽ ചിത്രരചന, കോന്നിയൂർ രാധാകൃഷ്ണൻ (മാധവശേരിൽ) ഹാളിൽ കവിതാ രചന, കോന്നിയൂർ ഭാസ് ഹാളിൽ അഭിനയം, ഗുരു നിത്യചൈതന്യയതി ഹാളിൽ പുസ്തകാസ്വാദന ശിൽപശാല, കോന്നിയൂർ ആർ നരേന്ദ്രനാഥ് ഹാളിൽ കഥാ രചന, കോന്നിയൂർ രാധാകൃഷ്ണൻ ഹാളിൽ കാവ്യാലാപനശിൽപശാല, കോന്നിയൂർ രാഘവൻ നായർ ഹാളിൽ നാടൻ പാട്ട് ശിൽപശാല എന്നിവയാണ് നടക്കുക. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിജയികളായ 308 കുട്ടികളാണ് വിവിധ ശിൽപശാലകളിൽ…

Read More