konnivartha.com : ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ” ഫസ്ക്” എന്ന പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി. ഡോ. ജെസ്സി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ആന്തോളജി ഫിലിം ,ആൽവിൻ ക്രീയേഷൻസിൻ്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ പൂജയ്ക്ക് അയ്മനം സാജൻ ദീപം തെളിയിച്ചു.തുടർന്ന് പാലക്കാട് ചിത്രീകരണം തുടങ്ങി. ഇന്ത്യൻ ഭരണഘടന പ്രകാരം തുല്യനീതി ലഭിക്കേണ്ട സ്ത്രീകൾ, LGBTIQ വ്യക്തിത്വങ്ങൾ, മുഖ്യധാരയിൽ നിന്നും ജാതിയമായ വേർതിരിവിനാൽ പിൻതള്ളപ്പെട്ട ദലിത് പിന്നോക്കക്കാരുടെ നീതിക്കായുള്ള ചെറുത്തു നിൽപ്പ്, എന്നിവയാണ് നീതി എന്ന സിനിമയുടെ ഇതിവൃത്തം. പാംസുല, എന്നിലെ നീ, കിച്ചൂട്ടൻ്റെ അമ്മ, മുഖമറിയാത്തവർ എന്നീ സിനിമകളാണ് നീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീക്കും, പുരുഷനും ഒന്നിച്ചു ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കഥയാണ് പാംസുല പറയുന്നത്.…
Read More