നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കാപ്പ പ്രകാരം കരുതൽ തടങ്കലിൽ

  konnivartha.com/പത്തനംതിട്ട : രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റാന്നി പോലീസ്   ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി  വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ(28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. കേരള സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 3 അനുസരിച്ച്, ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെതുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെതാണ് നടപടി. അതുൽ സത്യൻ അറിയപ്പെടുന്ന റൗഡിയും, 2016 മുതൽ ഇതുവരെ 7 ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളുമാണ്. പൊതുഇടങ്ങളിൽ ശല്യമുണ്ടാക്കിയതിനുൾപ്പെടെ പോലീസ് നേരിട്ട് എടുത്ത 6 കേസുകളിലും ഇയാൾ പ്രതിയാണ്. ക്രിമിനൽ കേസുകളിൽ  ആറെണ്ണം ഉൾപ്പെടുത്തിയാണ് കാപ്പ പ്രകാരമുള്ള നിയമനടപടിക്കായി കരുതൽ തടങ്കലിനുള്ള ശുപാർശ പോലീസ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. ഇതിൽ രണ്ട് കൊലപാതകക്കേസുകളും, കഞ്ചാവ് കേസും ഉൾപ്പെടുന്നു. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്.…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 3 പേരെ കൊടുമൺ പോലീസ് പിടികൂടി

  konnivartha.com/പത്തനംതിട്ട : മോഷണം, ദേഹോപദ്രമേൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ മൂന്നുപേരെ കൊടുമൺ പോലീസ് പിടികൂടി . കഴിഞ്ഞവർഷം ജൂൺ 13 ന് കൊടുമൺ ബീവറേജസ് ഷോപ്പിന് സമീപം ഒരാളെ കഠിനദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് വിഷ്ണു ഭവനം വീട്ടിൽ തമ്പിയുടെ മകൻ വിഷ്ണു തമ്പി (27), തൃശൂർ കൊടുങ്ങല്ലൂർ മേത്തല വയലമ്പലം കൂളിയാട്ട് നിന്നും കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് മിഥുനത്തേതിൽ താമസിക്കുന്ന ബിജീഷിന്റെ മകൻ വൈഷ്ണവ് (26), ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരുവിൽ മിഥുനത്തേതിൽ അജയന്റെ മകൻ അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നാം പ്രതി വിഷ്ണു കൊടുമൺ പോലീസ് സ്റ്റേഷനിലെ മോഷണം, ദേഹോപദ്രവം ഉൾപ്പെടെ 9 കേസുകളിൽ പ്രതിയാണ്. കൂടാതെ, 2019 ലെ കഠിന ദേഹോപദ്രവക്കേസിൽ അടൂർ ജെ എഫ് എം കോടതിയിൽ നിന്നും…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ രണ്ട് യുവാക്കൾ ബൈക്ക് മോഷണത്തിന് പിടിയിൽ

  പത്തനംതിട്ട : പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് കടന്ന ബൈക്ക് മോഷ്ടാവിനെ, അതിവിദഗ്ധമായും സാഹസികമായും പിന്തുടർന്ന് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം വയല അറുകാലിയ്ക്കൽ പടിഞ്ഞാറ്  ഉടയാൻവിള കിഴക്കേതിൽ ശാന്തമ്മയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന ശ്യാംകുമാറാ(22)ണ് കൊടുമൺ പോലീസിന്റെ പിടിയിലായത്.   കള്ളങ്ങൾ പറഞ്ഞ് പോലീസ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതിയും കുടുങ്ങുകയായിരുന്നു. ഏറത്ത് അറുകാലിയ്ക്കൽ വടക്കടത്തുകാവ് കുഴിവിള പുത്തൻവീട്ടിൽ നിന്നും, ആലപ്പുഴ കൃഷ്ണപുരം രണ്ടാംകുറ്റി ബസീല മൻസിൽ വീട്ടിൽ താമസിക്കുന്ന ഷാജഹാന്റെ മകൻ സിഹാസ് (22) ആണ് പിടിയിലായ രണ്ടാം പ്രതി. ഈമാസം മൂന്നിന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ ഷാജിയുടെ മകൻ സ്റ്റാലിൻ പി ഷാജിയുടെ വീടിന്റെ മുൻവശം കാർ…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു

  konnivartha.com : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ അടൂർ പോലീസ് കാപ്പാ നിയമപ്രകാരം ജയിലിലടച്ചു. പറക്കോട് മറ്റത്ത് കിക്കേതിൽ വീട്ടിൽ ഷാമോൻ എന്നു വിളിക്കുന്ന തൗഫീഖി(32) നെയാണ് കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ്ചെയ്ത്, തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചത്.   ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.   അടൂർ, പന്തളം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില കഞ്ചാവ് ഉല്പന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് തൗഫീഖ്. കഴിഞ്ഞ ഏപ്രിലിൽ പന്തളം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മൂന്ന് മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ…

Read More