തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ (ഡിസംബര്‍ 20); മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും, നൂറോളം കമ്പനികള്‍ പങ്കെടുക്കും KONNIVARTHA.COM : കേരള സര്‍ക്കാരിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ (ഡിസംബര്‍ 20) ജോബ് ഫെയര്‍ സംഘടിപ്പിക്കും. തൊഴില്‍ മേളയുടെ ഉദ്ഘാടനം രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണ് മേള. ഓണ്‍ലൈന്‍- ഓഫ്ലൈന്‍ മുഖേന നൂറോളം കമ്പനികള്‍ പങ്കെടുക്കും. ഫുള്‍ ടൈം – പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ജിഗ്, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്‍. ഐടി-ഐടിഎസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി,…
Read More