konnivartha.com :നായ്ക്കളുടെ കടിയേറ്റ് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു. തെരുവ് നായ്ക്കള്‍ കടിക്കുന്നതും ,വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളില്‍ നിന്നുള്ള ആക്രമണവും ആണ് കൂടുതല്‍ . വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളുടെ നഖം കൊണ്ടുള്ള മുറുവുമായി ആണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നത് . നായ്ക്കളുമായി അകലം പാലിക്കണം എന്നാണ് നിര്‍ദേശം . മുഴുവന്‍ നായ്ക്കള്‍ക്കും കുത്തിവെയ്പ്പ് ഉറപ്പു വരുത്തണം . വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കി . കേന്ദ്ര ലാബിന്റെ സർട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്സിൻ വിതരണം ചെയ്യുന്നതെന്ന് കെ.എം.എസ്.സി.എൽ കേന്ദ്ര ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സർട്ടിഫിക്കറ്റോടു കൂടിയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) റാബീസ് വാക്സിനും റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ചിത്ര എസ് അറിയിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള ആശുപത്രികൾ…
Read More