ഞങ്ങൾക്ക് ഒന്നിനും കുറവില്ല :ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു ഞങ്ങൾക്ക് അവിടെ എല്ലാ പരിചരണവും ലഭിക്കുന്നുണ്ട്, ദിവസവും പെരുനാട് പിഎച്ച്സിയിൽ നിന്ന് ആരോഗ്യപ്രവർത്തകർ വന്ന് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു.ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ രാജേന്ദ്രൻ പറഞ്ഞു. എട്ടു മാസം ഗർഭിണിയായ ഭാര്യ പൊന്നമ്മയ്ക്ക് പരിചരണം നൽകുന്നതിൽ ഒരു കുറവും അവിടെയുള്ള ആരോഗ്യ പ്രവർത്തകർ വരുത്തിയിട്ടില്ല. ഏറുമാടത്തിലാണ് വർഷങ്ങളായി കഴിയുന്നത്. വന്യ മൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് ഏറുമാടത്തിന് ചുറ്റും വേലികെട്ടിത്തരണമെന്ന് പഞ്ചായത്ത് സമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. അവർ അത് ചെയ്ത് തരാമെന്നും പറഞ്ഞിട്ടുണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. ഏറുമാടത്തിൽ താമസിക്കുന്ന ഗർഭിണിയടങ്ങുന്ന കുടുംബത്തിന് വേണ്ട പരിചരണം ലഭിക്കുന്നിലെന്ന് വാർത്ത വന്നതിനെ തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉടൻ ഇടപെടുകയും ആരോഗ്യ വകുപ്പിനോടും ജില്ലാ വനിതാ ശിശു ക്ഷേമ വകുപ്പിനോടും വേണ്ട സൗകര്യം ചെയ്യാൻ നിർദേശിച്ചു.…
Read More