നാടക, ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.പ്രശസ്തമായ നാടകങ്ങളിലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്. ഒരാൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ”ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
Read Moreടാഗ്: നാടകം
അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന നാടകം : ചാര്‍ലി ചാപ്ലിന്‍
ജോയിച്ചന്‍ പുതുക്കുളം konnivartha.com : ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ . തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില് അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് . നാടകപ്രേമികള്ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്സിക്കോയിലാണ് .
Read More