നാവില്‍ നിന്നും അറിഞ്ഞോ അറിയാതയോ പുറത്തു വന്ന സ്വര ചേര്‍ച്ച യില്ലാത്ത വാക്കുകളെ നയിക്കുന്ന അക്ഷരങ്ങളോട് ക്ഷമ ചോദിച്ചും ,മഹത്തരമായ ആര്‍ഷ സംസ്കാര ഭൂവിലെ തിന്മകളെ ഒഴിപ്പിച്ചെടുക്കുന്നതിനും ,അന്യ മാകുന്ന ഭാഷയെ കൈ പിടിച്ചുയര്‍ത്തി നന്മകളെ പൂജ വെക്കുന്ന രാത്രി .മഹാ നവമി . ആദിമ കാലം മുതല്‍ നാം അറിഞ്ഞും കണ്ടും ഉരുവിട്ടും വന്ന സാംസ്കാരികമായ അറിവുകളെ പൂജിക്കുവാന്‍ പിതാമഹന്മാര് ഒരു ദിവസം കണ്ടെത്തി .അതാണ് മഹാ നവമി .ചെയ്യുന്ന വാക്കും പ്രവര്‍ത്തിയും മറ്റൊരു മാനവന് മുറിപ്പാട് ഉണ്ടാക്കിയാല്‍ അത് മനോ വിഷമം .വാക്കുകളെ വിളയിച്ചെ ടുക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടുന്ന അറിവുകളെ ലോക ത്തിന്റെ മുന്നില്‍ അവതരിപ്പിക്കുവാന്‍ കിട്ടുന്ന അവസരം പാഴാക്കരുത് എന്നൊരു സന്ദേശവും നല്കുന്നു .വിശ്വാസ പ്രമാണങ്ങളില്‍ മുറുകെ പിടിച്ചു കൊണ്ട് നിരവധി കഥകള്‍ കുഞ്ഞുങ്ങളുടെ കാതില്‍ ഓതുമ്പോള്‍ അവയിലെ നെല്ലും…
Read More