konnivartha.com; നവകേരള സദസ്സിൽ ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്. തിങ്കളാഴ്ച തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊതുമരാമത്ത്, വിനോദസഞ്ചാരം, ആരോഗ്യം, വനിത ശിശുവികസനം, ആയുഷ്, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ നീതി, കായികം, ന്യുനപക്ഷ ക്ഷേമം, വഖഫ്, സാംസ്‌ക്കാരികം, മത്സ്യബന്ധനം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ അവലോകനം നടന്നു. വ്യത്യസ്ത വകുപ്പുകളിൽ നിന്ന് വന്ന നിർദേശങ്ങൾ പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ചൊവ്വാഴ്ച വ്യവസായം, നിയമം, മൈനിങ്ങ് ആൻറ് ജിയോളജി, പട്ടികജാതി പട്ടിക വർഗം, ദേവസ്വം, റവന്യു, ഭവന നിർമ്മാണം, പൊതുവിദ്യാഭ്യാസം, തൊഴിൽ, കൃഷി വകുപ്പുകളുടെ അവലോകനമാണ് നടക്കുക. ബുധനാഴ്ച വനം വന്യജീവി, ഗതാഗതം, ജലവിഭവം,…
Read Moreടാഗ്: നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് (നവം. 23)വയനാട് ജില്ലയിൽ
നവകേരള സദസ്സ്: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് (നവം. 23)വയനാട് ജില്ലയിൽ
konnivartha.com: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് (നവംബർ 23) വയനാട് ജില്ലയിൽ നടക്കും. രാവിലെ 9 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. ജില്ലയിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ പ്രഭാത യോഗത്തിൽ ചർച്ച ചെയ്യും. കൽപ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് രാവിലെ 11 ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ നടക്കും. അയ്യായിരത്തോളം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പന്തലാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കും. പത്തോളം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറും. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് വൈകിട്ട് 3 ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്…
Read More