konnivartha.com : പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നിരവധി പുരസ്‌കാര മികവിലൂടേയും, വികസന പദ്ധതികളിലൂടേയും ജില്ലയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്. ഖര മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലയില്‍ മാതൃകാപരമായി നേട്ടമാണ് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ആയതിന്റെ ഭാഗമായി 2021 ല്‍ ഖര മാലിന്യ സംസ്‌ക്കരണത്തിലെ മികവിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരം ഏറ്റുവാങ്ങാനായി. അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിതകര്‍മ്മ സേന മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് സമയത്ത് പോലും ഹരിതകര്‍മ്മസേന മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് നിന്നു. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മിനി എംസിഎഫിലും എംസിഎഫിലും എത്തിച്ച് മികച്ച രീതിയില്‍ തരംതിരിച്ചാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ഇതിലൂടെ മികച്ച വരുമാനം സേനാംഗങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യു. മാത്രമല്ല, പ്രളയസമയത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ശേഖരിച്ച് തരംതിരിച്ചത്.എല്ലാ വാര്‍ഡുകളിലേയും മാലിന്യ ശേഖരണത്തിനായി…
Read More