konnivartha.com: നവകേരളം കർമപദ്ധതി 2 ജില്ലാതല അവലോകന യോഗങ്ങൾ ബുധനാഴ്ച (22 നവംബർ) മുതൽ 2024 ജനുവരി 8 വരെ ജില്ലകളിൽ നടക്കും. ഹരിതകേരളം മിഷൻ, ആർദ്രം മിഷൻ, ലൈഫ് മിഷൻ, വിദ്യാകിരണം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യും. 2024 മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കേണ്ട പദ്ധതികളും അവലോകന യോഗത്തിൽ ചർച്ച ചെയ്യും. 14 ജില്ലകളിലും നടക്കുന്ന യോഗങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങി അതാത് ജില്ലാ മിഷൻ ടീം അംഗങ്ങളും നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ടീം അംഗങ്ങളും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനയോഗ തീരുമാനങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലകളിൽ പ്രവർത്തിക്കുന്ന മിഷനുകളുടെ പ്രവർത്തനങ്ങളും പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് അവലോകന യോഗം…
Read More