നല്ല നടപ്പിന് ആദ്യം “തലയെ” പോലീസ് ക്യാമ്പില്‍ അയക്കുക പോലീസ് എന്നാല്‍ എന്ത് . സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർവഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസംവിധാനത്തിന്റെ ഒരു വിഭാഗമാണ് പോലീസ്. ആ ഭരണ സംവിധാനത്തിന്റെ താളം പിഴക്കുമ്പോള്‍ അതിനു കീഴില്‍ ഉള്ള എല്ലാ അവയവ സംവിധാനവും താളം തെറ്റും കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞു പോയെങ്കില്‍ അതിനു കാരണം തലയുടെ തലേവിധി ആണ് . സംസ്ഥാന പോലീസ് “തലയെ” ആദ്യം ക്യാമ്പില്‍ അയച്ചു നല്ല നടപ്പിന് വേണ്ടി വ്യായാമം ചെയ്യിക്കണം. പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെല്ലുന്നവരെ സമൂഹ മധ്യത്തില്‍ അധിക്ഷേപിക്കുന്ന പൊലീസുകാരെ സ്ഥലം മാറ്റിയാല്‍ പോര .ജോലിയില്‍ നിന്നും എന്നത്തേക്കുമായി പിരിച്ചു വിടണം .ഞാന്‍ പോലീസ് എന്ന അതി ഹുങ്കും അഹങ്കാരവും തലയ്ക്ക് മത്ത് പിടിച്ച പൊലീസുകാരെ ഉടനടി പിരിച്ചു വിടണം തെരുവോര കച്ചവടക്കാരെ…
Read More