നമ്മുടെ വിപണിയിലൂടെ’ പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ ‘നമ്മുടെ വിപണി’ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്. നമ്മുടെ വിപണിയെന്ന ഹോം ഡെലിവറി സംരംഭത്തിന്റെ ഉദ്ഘാടനം കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.എസ് രാജശ്രീ നിര്‍വഹിച്ചു. കിറ്റായാണു പച്ചക്കറിയും പഴങ്ങളും വീടുകളില്‍ എത്തിക്കുന്നത്. പ്രധാന പച്ചക്കറികളെല്ലാം അടങ്ങിയ ഒരു കിറ്റിന് 200 രൂപയാണ് ഈടാക്കുക. ഏതെങ്കിലും ഇനം കൂടുതല്‍ വേണമെങ്കില്‍ അതും ഉള്‍പ്പെടുത്തും. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ എത്തിക്കുന്ന ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ ഹോം ഡെലിവറി നടത്തുന്നത്. nammudevipani.in എന്ന സൈറ്റില്‍ കയറി സാധനം ഓഡര്‍ ചെയ്താല്‍ ഉടന്‍ കൃഷി വകുപ്പ്…

Read More