കേരളത്തിലെ നദികളുടെ സംരക്ഷണത്തിന് മാതൃകാ പദ്ധതിയായാണ് പമ്പാ ആക്ഷന്‍ പ്ലാനെ കൊണ്ടുവരുന്നതെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വടശേരിക്കര നരിക്കുഴി പുലിപ്പാറ തടത്തില്‍ സംഘടിപ്പിച്ച മികവിന്റെ അഞ്ചു വര്‍ഷങ്ങള്‍ ഫോട്ടോ പ്രദര്‍ശനത്തിലെ പമ്പാ നദിതീര ജൈവ വൈവിധ്യ പുനരുജ്ജന പരിപാടിയുടെ ഉദ്ഘാടന ഫോട്ടോ വീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. പമ്പാ നദിയുടെ പുനരുജ്ജീവനവും പമ്പാ നദിയുടെ സംരക്ഷണവും നമ്മുടെ നാടിന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. 1996 ല്‍ താന്‍ ഉള്‍പ്പെടുന്ന നിയമസഭാ പരിസ്ഥിതി കമ്മറ്റിയാണ് പമ്പാ ആക്ഷന്‍ പ്ലാന് രൂപം കൊടുക്കുന്നതിനുളള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് എംഎല്‍എ. പറഞ്ഞു. തുടര്‍ന്ന് 1998 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും…
Read More