ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150 ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ വഴി വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ‘സിറ്റി ഗ്യാസ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രകൃതിവാതകം ലഭ്യമാണെന്ന് ഉറപ്പാക്കാൻ കമ്പനി സ്ഥാപിച്ച കൊച്ചുവേളിയിലും ചേർത്തലയിലും എൽ.സി.എൻ.ജി (ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകൾ ഉദ്ഘാടനമാണ് നിർവഹിച്ചത്. അടുക്കളയിൽ പാചകവാതകം മുടക്കമില്ലാതെ ലഭ്യമാകുക എന്നത് ഏതു വീട്ടുകാരുടേയും ആഗ്രഹമാണ്. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഈ പ്രശ്നത്തിനൊരു പരിഹാരമാവും. ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്ലൈൻ ശൃംഖലയിലൂടെ എത്തിക്കും. കൊച്ചുവേളിയിലെ ദ്രവീകൃത കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് സ്റ്റേഷൻ തിരുവനന്തപുരം ജില്ലയിലെയും തെക്കൻ കൊല്ലത്തെയും വീടുകളിലേക്കും വ്യവസായശാലകളിലേക്കും, ചേർത്തലയിലെ…
Read More