സമ്മതിദാനം വിനിയോഗിച്ച് കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണം: ജില്ലാ കളക്ടര്‍ സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ നമ്മള് ഓരോരുത്തരും കരുത്തുറ്റ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. നമ്മുടെ രാജ്യത്തിന്റെ നിലനില്പിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. ജനാധിപത്യമില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ല. അത്രത്തോളം ജനാധിപത്യത്തില്‍ വേരൂന്നി നാം അതിന്റെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു. ദേശീയ സമ്മതിദായക ദിനാചരണം എന്നതിന് അപ്പുറം ഈ ദിവസം ആഘോഷമായി മാറുന്നതും അതുകൊണ്ടാണ്. ജനാധിപത്യത്തെ കാര്യക്ഷമമാക്കാനും നീതിബോധത്തോടെ എല്ലാവരിലേക്കും അതിന്റെ നന്മ എത്തിക്കുവാനും വ്യക്തിപരമായി എന്ത് സംഭാവന നല്കാന് കഴിയുമെന്നും ഈ ദിവസം നാം ചിന്തിക്കണം. ജനിച്ച് വീഴുന്ന സമയം മുതല്‍ നാം ഈ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് ഓരോ…
Read More