ദുരിതാശ്വാസ നിധിയിലേക്ക് സഹായം

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ ലഭിച്ച സഹായങ്ങളിൽ ചിലത് കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൈമാറാൻ അദ്ദേഹം ഇന്ന് എത്തുന്നുണ്ട്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആൻറണി 50,000 രൂപ നൽകിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപയും കഴിഞ്ഞ ദിവസം നൽകിയിരുന്നു. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ സി.എം.ഡി.ആർ.എഫിലേയ്ക്ക് 5 ദിവസത്തെ ശമ്പളം സംഭാവനയായി നൽകാൻ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ദുരന്തത്തിൽ നിന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ സന്നദ്ധരായി കേരളമാകെ…

Read More

ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ 10 ലക്ഷം രൂപ കൈമാറി

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടൂര്‍ നഗരസഭാ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ സംഭാവന നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി നഗരസഭ ചെയര്‍മാന്‍ ഡി.സജിയാണ് 10 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരു തേജ് ലോഹിത് റെഡ്ഡിക്ക് കൈമാറിയത്. അടൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, എഡിഎം ഇ.മുഹമ്മദ് സഫീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read More