ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക: ഡി.എം.ഒ

  കനത്ത മഴയെതുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. ജില്ലയില്‍ നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ക്യാമ്പില്‍ ഉണ്ട്. പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുമ്പും, ശേഷവും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് നന്നായി കഴുകണം. ടോയ്ലറ്റുകള്‍ വൃത്തിയായി പരിപാലിക്കണം. സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം. കാലില്‍മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കുകയും വേണം. എലിപ്പനി തടയാന്‍…

Read More

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക

  മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിലെ പല മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 28 ക്യാമ്പുകളിലായി 561 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ കോവിഡിന്റെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു മൂക്കും,വായും മൂടത്തക്ക വിധത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. പനി, ചുമ, തലവേദന ഉള്‍പ്പെടെയുള്ള കോവിഡ്- 19 രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും കോവിഡ് പരിശോധന നടത്തുകയും വേണം. വ്യക്തി ശുചിത്വം, ആഹാര ശുചിത്വം എന്നിവ പാലിക്കണം. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കണം, പഴകിയ ഭക്ഷണം കഴിക്കരുത്, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണത്തിന് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന്‌ശേഷവും കൈകള്‍ നന്നായി കഴുകണം, ടോയ്‌ലെറ്റുകള്‍ വൃത്തിയായി പരിപാലിക്കണം, സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പിലുണ്ടെങ്കില്‍ കൃത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍…

Read More

ദുരിതാശ്വാസ ക്യാമ്പുകളില്‍ വാക്‌സിനേഷന്  പ്രത്യേക പദ്ധതി

ദുരിതാശ്വാസ ക്യാമ്പുകളില്‍ വാക്‌സിനേഷന്  പ്രത്യേക പദ്ധതി: മന്ത്രി വീണാ ജോര്‍ജ്   ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും; ആദ്യഡോസ് വാക്‌സിനേഷന്‍ 94 ശതമാനം കഴിഞ്ഞു   ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍ നിന്നും വലിയ സംരക്ഷണമാണ് നല്‍കുന്നത്. ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ക്യാമ്പുകളിലെ കോവിഡ് പ്രതിരോധം വളരെ വലുതാണ്. അതിനാല്‍ തന്നെ ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതാണ്. വാക്‌സിന്‍ എടുക്കുന്നത് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും…

Read More