തോക്കും മറ്റും പിടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

  പിസ്റ്റൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടിച്ച കേസിലെ പ്രതി നൗഫലിനെ റിമാൻഡ് ചെയ്തു. ഇയാളെ ഇന്നലെ രാത്രി വൈകുവോളം ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. അഡിഷണൽ എസ് പി ബിജി ജോർജ്ജ്, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ  എ വിദ്യാധരൻ,, ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു.   കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും,കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നുംജില്ലാ പോലീസ് മേധാവി പറഞ്ഞു.പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയവിവരങ്ങൾ ഞെട്ടിക്കുന്നവയാണ്. തമിഴ്നാട്ടിൽ ഒരുകൊലപാതക കേസിൽ പ്രതിയെന്ന് ഇന്നലെ പറഞ്ഞനൗഫൽ, പിന്നീട് അത് ഇരട്ടക്കൊലപ്പാതകമായിരുന്നെന്ന് വിശദമാക്കി. സാമ്പത്തികഇടപാടുകളുമായി…

Read More