konnivartha.com: ഓണത്തിനോടാനുബന്ധിച്ച് സർക്കാർ അനുവദിച്ച ഉത്സവബത്തയിനത്തിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തുക നൽകി കോന്നി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലക്ക് ആശ്വാസമായി. 2023-24 സാമ്പത്തിക വർഷം 654 കുടുംബങ്ങൾക്കാണ് 100 ദിനം തൊഴിൽ നൽകിയത്. ഒരു കുടുംബത്തിന് 1000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുന്നത്. ഈ വിധത്തിൽ 6.54 ലക്ഷം രൂപ ആണ് ചെലവഴിക്കാൻ കഴിഞ്ഞത്. തുടർച്ചയായ മൂന്നാം തവണയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത് എന്ന് പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് പറഞ്ഞു . പദ്ധതി നടത്തിപ്പിലെ പരിഷ്കരണങ്ങൾ മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഗ്രാമീണ മേഖലയിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് ഈ നേട്ടം കൈവരിച്ചത്. പ്രകൃതി പരിപാലനവും വ്യക്തിഗത ആനുകൂല്യങ്ങളും പൊതുപ്രവർത്തികൾ ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി സോക്പിറ്റ് നിർമ്മിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചിരുന്നെങ്കിൽ കൂടുതൽ…
Read More