തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ

konnivartha.com : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്‌ലിഹുഡ്’ (ഒരു ഒഴിവ്), ‘ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്’ (രണ്ട് ഒഴിവ്), എന്ന തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവർത്തിപരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷകൾ നവംബർ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ…

Read More