konnivartha.com : തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമായി 2.5 കോടി രൂപ ചിലവില്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച തേക്ക്തോട് കരിമാന്‍ തോട് റോഡ് (ഏപ്രില്‍ 11) മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ദീര്‍ഘനാളുകളായി വളരെ ദുര്‍ഘടമായ പാതയായിരുന്നു തണ്ണിത്തോട് മൂഴി തേക്ക്തോട് കരിമാന്‍തോട് റോഡ്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിയാണ് നടന്നത്. റോഡിന്റെ വീതി കൂട്ടിയും വശങ്ങളില് സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലും ആണ് റോഡ് നിര്‍മിച്ചത്. വര്‍ഷങ്ങളായി കരിമാന്‍ തോട്ടിലേക്കുള്ള യാത്രാസൗകര്യം ദുരിതം ആയിരുന്നു. അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എ ആയതിനുശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ത്തികരിച്ചത്. ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റര്‍ ദൂരം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക…
Read More