നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിന്റെ പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍. ഏപ്രില്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിയുടെ ഭാഗമാകാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ സമര്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
Read Moreടാഗ്: തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്ക് തുടക്കമായി
തെളിനീരൊഴുകും നവകേരളം പ്രചാരണ പരിപാടിക്ക് തുടക്കമായി
തെളിനീരൊഴുകും നവകേരളം പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് അനെക്‌സ് രണ്ടിലെ ശ്രുതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി എന്‍ സീമ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കില ഡയറക്ടര്‍ ജോയ് ഇളമണ്‍ ലോഗോ പ്രകാശനവും ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് വിജു മോഹന്‍ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു. പട്ടം ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി അതീത സുധീര്‍ മാസ്‌കട്ട് പ്രകാശനം നിര്‍വഹിച്ചു. പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജ്യോത്സന മോള്‍ നന്ദി അറിയിച്ചു. സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത്ത് ക്യാമ്പയിന്‍ നവകേരളം കര്‍മ്മപദ്ധതി…
Read More