konnivartha.com: കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ അനിൽ കുമാർ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സന്ദീപ് കൃഷ്ണൻ പി കൃതജ്ഞത അറിയിച്ചു. ഈ മാസം 25 വരെ വേളി ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ്, ഖമ്മം, അദിലാബാദ്, കരിംനഗർ, മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27 യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. ദേശീയോദ്ഗ്രഥനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കൽ,…
Read More