തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ ഭരണകൂടം ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കി

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജം. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്‍ട്രോള്‍ റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 350ല്‍ അധികം ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ പ്രവര്‍ത്തിക്കുക. വോട്ടെടുപ്പുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും. വെബ്്കാസ്റ്റിംഗ്, ഐ.ടി മിഷന്‍ ടെക്നിക്കല്‍ ഹെല്‍പ് ഡെസ്‌ക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, പോലീസ്, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കും. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ അതത് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പ്രധാന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ വെബ്കാസ്റ്റിംഗ് മോണിറ്ററിംഗ് ഡെസ്‌ക്കില്‍…

Read More