കള്ളനെ സാഹസികമായിപോലീസ് പിടികൂടി

  പത്തനംതിട്ട : പെയിന്റിംഗ് സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിലെത്തിയാൾ, കടയിലേക്ക് കയറിയ നേരം നോക്കി സ്കൂട്ടർ മോഷ്ടിച്ചുകടന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് വലയിലാക്കി. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം വീട്ടിൽ ബാബുവിന്റെ മകൻ അനന്തു എന്ന് വിളിക്കുന്ന ബെന്നി ബാബു (24)വിനെയാണ് കീഴ്വായ്‌പ്പൂർ പോലീസ് സാഹസികമായി പിടികൂടിയത്. മല്ലപ്പള്ളി വെസ്റ്റ് മഞ്ഞത്താനം കൊച്ചിക്കുഴിയിൽ ജോൺ വർഗീസിന്റെ  വീട്ടിൽ പെയിന്റിംഗ് പണിക്കായി  വന്ന അജികുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ,  മല്ലപ്പള്ളി കോട്ടയം റോ‍ഡിലുള്ള ഗ്ലാസ്‌ പാലസ് എന്ന കടയുടെ മുന്നിൽ നിന്നും ചൊവ്വ വൈകുന്നേരത്തോടെയാണ് ഇയാൾ മോഷ്ടിച്ചുകടന്നത്. ജോൺ വർഗീസിന്റെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, മറ്റ് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറിയും,സ്ഥലത്തുള്ള സി സി ടി വി ക്യാമറകളും പരിശോധിച്ച്  അന്വേഷണം വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ  ശേഖരിച്ചശേഷം, സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരവെ പ്രതിയെന്നു സംശയിക്കുന്നയാളെപ്പറ്റി…

Read More