തിരുവല്ല മാര്‍ത്തോമ കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം നടന്നു

  konnivartha.com: നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല മാര്‍ത്തോമ കോളജില്‍ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റ്റി. കെ മാത്യു വര്‍ക്കി ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.അനിത ജോര്‍ജ് വര്‍ഗീസ് അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍, പ്രിവന്റീവ് ഓഫിസര്‍ ആന്‍ഡ് വിമുക്തി ജില്ലാ മെന്റര്‍ ബിനു. വി. വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വര്‍ഷ എന്നിവര്‍ പങ്കെടുത്തു.

Read More