തിരുവല്ല ബൈപ്പാസ് നാടിന്  സമര്‍പ്പിച്ചു

  പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തി: മന്ത്രി ജി. സുധാകരന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കാലം പുതിയ നിര്‍മാണം എന്ന ആപ്തവാക്യത്തോട് നീതി പുലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഇതിനു വിപരീതമായി മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിക്കുകയും നടപടികള്‍ സ്വീകരിച്ച് അവരെ തിരുത്തുകയും ചെയ്തുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവല്ല രാമന്‍ചിറ ജംഗ്ഷന് സമീപം നടന്ന ചടങ്ങില്‍ തിരുവല്ല ബൈപാസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനം നടപ്പാക്കാന്‍ ഏതു സര്‍ക്കാരിനും സാധിക്കും, എന്നാല്‍, മുന്‍കാലങ്ങളില്‍ എന്തുകൊണ്ട് അത് നടത്താന്‍ പറ്റിയില്ലെന്നതാണ് പരിശോധിക്കേണ്ടത്. വികസനം നടത്താന്‍ ഒരവസരം കിട്ടിയാല്‍ അത് ചെയ്തിരിക്കണം. എല്ലാവര്‍ക്കും ഇതൊരു പാഠമാണ്. കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ്, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍…

Read More