താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പത്തനംതിട്ട നഗരസഭ വർധിപ്പിച്ചു

താൽക്കാലിക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ പത്തനംതിട്ട നഗരസഭ വർധിപ്പിച്ചു   ശുചീകരണ യജ്ഞത്തിന് മുന്നൊരുക്കവുമായി നഗരസഭ കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂൺ മാസം 4, 5, 6 തീയതികളിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞം വിജയിപ്പിക്കുവാൻ നഗരസഭ കൗൺസിലിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മെയ് മാസം 29 ന് നഗരത്തിൽ തുടക്കമായി. നഗരസഭ ചെയർമാൻ പ്രഖ്യാപിച്ച ക്ലീനിംഗ് ചലഞ്ചോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വീട് വൃത്തിയായാൽ നാടും വൃത്തിയാകും എന്ന സന്ദേശമാണ് നഗരസഭ ക്ലീനിങ് ചലഞ്ചിലൂടെ പ്രചരിപ്പിക്കുന്നത്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വാർഡിലും കുറഞ്ഞത് 20 പൊതു ഇടങ്ങൾ ശുചീകരിക്കുന്നതിനായി തെരഞ്ഞെടുക്കും. ഇതിനായി നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ സമിതികൾക്ക് രൂപം നൽകും. കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, യുവജന വിദ്യാർത്ഥി സംഘടന…

Read More