മണ്ണിന്‍റെ മണമുള്ള വാക്കുകൾ : കാർഷിക സമൃദ്ധിയുടെ വിളനിലത്തിലേക്ക് സ്വാഗതം

konnivartha.com : തറികളുടെയും തിറകളുടേയും കേളികേട്ട നാടായ കണ്ണൂർ ജില്ലയുടെ സാസ്‌കാരിക സവിഷേതകൾക്കൊപ്പം കാർഷിക സമൃദ്ധിയുടെ നിറവിലും മുൻനിരയിലെത്തി നിൽക്കുന്ന ഉൾനാടൻ ഗ്രാമപ്രദേശമാണ് തില്ലങ്കേരി .ജന്മി നാടുവാഴിത്തത്തിനെതിരെ കാർഷിക കമ്യുണിസ്റ് പോരാട്ടവീര്യ ചരിത്ര സ്‌മൃതികളിൽ ചോരവീണു ചുകന്ന മണ്ണുകൂടിയാണ് തില്ലങ്കേരി എന്ന കർഷക ഗ്രാമം .   തില്ലങ്കേരിയിലെ പുരളി മലയുടെ അടിവാരം  തേടി കാർഷിക ഗവേഷകർ ,വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾ ,വിദ്യാർത്ഥികൾ ,മാധ്യമപ്രവർത്തകർ ,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ തുടങ്ങി നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള സന്ദർശനബാഹുല്യം കൊണ്ടും അനുഗ്രഹീതമാണ് ഇന്ന് തില്ലങ്കേരി എന്ന നാട്ടുമ്പുറം . മണ്ണിൻറെ മനസ്സ് തൊട്ടറിഞ്ഞ കാർഷികപാരമ്പര്യ സമൃദ്ധിയിലൂടെ കടന്നുവന്ന ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്കുള്ള വഴി തിരക്കികൊണ്ടാണ് ആളുകളിൽ പലരുടെയും വരവ് . സുരക്ഷിതം സുസ്ഥിരവരുമാനം എന്ന ലക്ഷ്യവുമായി കൃഷിയെ നെഞ്ചിലേറ്റിയ സംസ്ഥാനത്തെ അഞ്ചാമത്തെ സമ്പൂർണ്ണ തരിശ്രഹിത പഞ്ചായത്ത് എന്ന…

Read More

പക്ഷിപ്പനി ആശങ്ക വേണ്ട ; മുട്ടയും ഇറച്ചിയും കഴിക്കാം

  കോന്നി വാര്‍ത്ത : സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ബുൾസ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പക്ഷികളെ ബാധിക്കുന്ന വൈറൽ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യരിലേക്ക് പകരാം. തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിച്ചു പോകും. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകി വൃത്തിയാക്കുകയും ചെയ്യണം. രോഗം സ്ഥിരീകരിച്ച…

Read More