നൈഗ്ലെറിയ ഫൗവ്‌ലേറി എന്ന അപകടകാരിയായ സൂക്ഷ്മാണുവിന്റെ ആക്രമണം മൂലമുണ്ടാകുള്ള ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ. അപൂർവമായി കാണപ്പെടുന്ന ഈ അമീബയുടെ ആക്രമണം മൂലമുണ്ടാകുന്ന അസുഖത്തെ തുടർന്ന് അൻപതുകാരനായ വ്യക്തിയാണ് മരണപ്പെട്ടതെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു. തായ്‌ലാൻഡിലെക്കുള്ള യാത്രയ്ക്കിടെയാണ് അൻപതുകാരന് രോഗബാധയുണ്ടാകുന്നതായി സംശയിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് പത്ത് ദിവസത്തിനകം തന്നെ മരണം സംഭവിക്കുകയായിരുന്നു മരിച്ച വ്യക്തി ഡിസംബർ 10ന് കൊറിയയിൽ എത്തും മുൻപ് നാല് മാസത്തോളം തായ്‌ലൻഡിൽ താമസിച്ചിരുന്നതായി കൊറിയ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ ഏജൻസി വ്യക്തമാക്കി. കൊറിയയിൽ എത്തിയ ശേഷമാണ് നൈഗ്ലെറിയ ഫൗവ്‌ലേറി സ്ഥിരീകരിക്കുന്നത്. ‘തലച്ചോറ് ഭക്ഷിക്കുന്ന അമീബ’ എന്നാണ് നൈഗ്ലെറിയ ഫൗവ്‌ലേറി അറിയപ്പെടുന്നത്. ഈ അസുഖം ശരീരത്തെ ബാധിച്ചതിന് പിന്നാലെ തലവേദന, പനി, ഛർദി, സംസാരിക്കാൻ ബുദ്ധിമുട്ട്, കഴുത്തിൽ മുറുക്കം എന്നിവ അനുഭവപ്പെടും. ഈ ലക്ഷണങ്ങളെല്ലാം ശ്രദ്ധയിൽപ്പെട്ട ദക്ഷിണ കൊറിയൻ സ്വദേശി…
Read More