തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/11/2025 )

പത്തനംതിട്ട ജില്ല : നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് 66 കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ നാമനിര്‍ദേശ പത്രിക 66 കേന്ദ്രങ്ങളില്‍ സ്വീകരിക്കും. അതാത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്. ജില്ലാ പഞ്ചായത്തു ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ല കലക്ടര്‍ക്ക് നല്‍കണം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. തിരുവല്ല നഗരസഭയില്‍ രണ്ടു റിട്ടേണിംഗ് ഓഫീസര്‍മാരുണ്ട്. ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക ചുവടെ ഗ്രാമപഞ്ചായത്ത് ആനിക്കാട്- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), മല്ലപ്പള്ളി കവിയൂര്‍- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, മല്ലപ്പള്ളി കൊറ്റനാട്- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), മല്ലപ്പള്ളി കല്ലൂപ്പാറ- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, തിരുവല്ല കോട്ടാങ്ങല്‍- സബ് രജിസ്ട്രാര്‍, മല്ലപ്പള്ളി കുന്നന്താനം- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മല്ലപ്പള്ളി മല്ലപ്പള്ളി- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍,…

Read More