തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2020, ക്രിസ്തുമസ്, പുതുവത്സരാഘോഷം 2020-21 നോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവും, വിപണനവും ഉപയോഗവും വര്‍ധിപ്പിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നവംബര്‍ 25 മുതല്‍ 2021 ജനുവരി 2 വരെ ജാഗ്രതാ കാലയളവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയെ മൂന്നു മേഖലകളായി തിരിച്ച് മൂന്നു സ്ട്രൈക്കിങ് ഫോഴ്സുകള്‍ രൂപീകരിച്ചിട്ടുള്ളതും പരാതികളിലും, രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കുന്നതിതിനും സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിനും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനേയും സജ്ജമാക്കിയിട്ടുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ മദ്യ ഉല്പാദന…
Read More