തദ്ദേശ തിരഞ്ഞെടുപ്പ് പ്രധാന തീയതികള്‍

  തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും – 2020 നവംബര്‍ 12 (വ്യാഴം). നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി – 2020 നവംബര്‍ 19 (വ്യാഴം). നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന- 2020 നവംബര്‍ 20 വെള്ളി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി- 2020 നവംബര്‍ 23 (തിങ്കള്‍). വോട്ടെടുപ്പ് നടത്തുന്നതിനുള്ള തീയതി- 2020 ഡിസംബര്‍ എട്ട് (ചൊവ്വ). വോട്ടെടുപ്പ് സമയം- രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ. വോട്ടെണ്ണല്‍ നടത്തുന്നതിനുള്ള തീയതി(വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും)- 2020 ഡിസംബര്‍ 16 (ബുധന്‍). തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി- 2020 ഡിസംബര്‍ 23 (ബുധന്‍). തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കാനുള്ള അവസാന തീയതി- 2021 ജനുവരി 14 (വ്യാഴം).  

Read More

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഡിസംബര്‍ 8 നു പത്തനംതിട്ട കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16 ന്.  പത്തനംതിട്ട ജില്ലയിലെ വാര്‍ഡുകള്‍ ബൂത്തുകള്‍ അറിയാം : Ward & Booth-Pathanamthitta കോന്നി വാര്‍ത്ത :  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും.കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ…

Read More