അമൃത് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അനുമതി konnivartha.com; ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി. ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത് 1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗര വികസന പദ്ധതികളിൽ പരിഷ്കാരങ്ങൾ നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ 5.15 കോടി രൂപയുടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും 5.25 കോടി രൂപയുടെ വാലാഞ്ചേരി മുനിസിപ്പാലിറ്റിയുടെയും മൂന്ന് മൈക്രോ കുടിവെള്ള പദ്ധതികൾക്ക് അനുമതി നൽകി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വഴുന്നൊറാടി മൈക്രോ ഡ്രിങ്കിംഗ് വാട്ടർ സപ്ലൈ സ്കീമിന് 5.15 കോടി രൂപ (CAPEX 5.0 കോടി, O&M…
Read More