ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനം അസാധ്യമായി.മൂന്നു വര്‍ഷത്തെ തടവു ശിക്ഷ രാമചന്ദ്രന്‍ അനുഭവിച്ചു വരുമ്പോള്‍ സമാനമായ നാലു കേസുകളിലെ വിധികൂടി വൈകാതെ പുറത്തുവരും. ഇതോടെ രാമചന്ദ്രന്‍റെ തടവ് ശിക്ഷ കുറഞ്ഞത് 40 കൊല്ലമായി ഉയരുമെന്നാണ് സൂചന.എല്ലാവരും കയ്യൊഴിഞ്ഞ രാമചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പെട്ടെന്ന് ആയിരുന്നു .സിറിയയില്‍ ഭീകരര്‍ തട്ടി കൊണ്ട് പോയ വൈദികനെ രക്ഷിക്കുവാന്‍ ഇന്ത്യ കാണിച്ച നല്ല മനസ്സ് രാമചന്ദ്രന്റെ കാര്യത്തില്‍ നടന്നില്ല .ബാങ്കുകളെ കളിപ്പിച്ച ഈ വ്യെവസായിയുടെ കാര്യത്തില്‍ മോചനത്തിന് ശ്രമിക്കാമെന്ന് അറിയിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തിരിപ്പിച്ചത് ഉന്നതരുടെ ഇടപെടല്‍. രാമചന്ദ്രനുമായി ശത്രുതയിലായ പ്രമുഖ പ്രവാസിവ്യവസായിയുമായി കൂറു പുലര്‍ത്തുന്നവരാണിവര്‍ എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത് . യു.എ.ഇ. സര്‍ക്കാരിനെയും ബാങ്കുകളെയും വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന് പരമാവധി ശിക്ഷ നല്‍കണമെന്ന…
Read More