ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിലാക്കുന്നു : യോഗം ചേര്‍ന്നു

  konnivartha.com: : നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൈവശഭൂമി അളന്നു തിട്ടപ്പെടുത്തി അതിരുകൾ നിശ്ചയിക്കുന്നതിന് ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിലാക്കുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം പഞ്ചായത്തുതലത്തിൽ ചേർന്നു. തണ്ണിത്തോട്, ചിറ്റാർ,സീതത്തോട് പഞ്ചായത്തുകളിലാണ് യോഗം ചേർന്നത്.പട്ടയം നൽകുന്നതിന്റെ ഭാഗമായി ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ഡിജിറ്റൽ സർവേ നടപടികൾ സമയ ബന്ധിതമായി വേഗത്തിൽ പൂർത്തികരിക്കാൻ തീരുമാനിച്ചു. ജനുവരി മാസത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിലും പത്തനംതിട്ട കളക്ടറേറ്റിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിലും കോന്നി നിയോജക മണ്ഡലത്തിലെ പട്ടയം സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള മീറ്റിംഗ് ചേർന്നിരുന്നു. പഞ്ചായത്ത് തലത്തിൽ നടത്തിയ യോഗത്തിൽ ഉദ്യോഗസ്ഥർ -ജനപ്രതിനിധികൾ –…

Read More