ഡബ്ല്യൂ.എം.സി ചിക്കാഗോ പ്രോവിന്‍സ് കലാസന്ധ്യ 2022: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  തോമസ് ഡിക്രൂസ് konnivartha.com : വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ ആഭ്യമുഖ്യത്തില്‍ ജൂലൈ 23 ന് ശനിയാഴ്ച വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തുന്ന ”കലാസന്ധ്യ-2022” സംഗീതസായാഹ്നത്തിന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യൂ.എം.സി പ്രോവിന്‍സ് ഭാരവാഹികള്‍ അറിയിച്ചു. സുപ്രസിദ്ധ കര്‍ണാടിക് സംഗീത വിദഗ്ദ്ധന്‍ റവ ഡോ പോള്‍ പൂവത്തിങ്കല്‍ ചിക്കാഗോ സ്ട്രിങ്‌സ് ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ശ്രുതിസാന്ദ്രമായ ഈ സംഗീതവിരുന്നിനു  സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി ആഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന ചെണ്ടമേളത്തോടെ തുടക്കമാകും. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന ഹ്രസ്വമായ ഉത്ഘാടനസമ്മേളത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ സ്‌പോണ്‍സര്‍മാരെ ആദരിക്കും. പ്രൊവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പറയും  സിമി ജെസ്റ്റോ ജോസഫ് എം സി ആയിരിക്കും. ശനിയാഴ്ച നടന്ന ഡബ്യൂ എം സി എക്‌സികൂട്ടിവ് സമ്മേളനത്തില്‍…

Read More