konnivartha.com/ ഡബ്ലിൻ : അയർലന്റിലെ മലയാളം മിഷൻ ബ്‌ളാക്ക്‌റോക്ക് ചാപ്ടറിന്റെ നേതൃത്വത്തിലുള്ള മലയാളം ക്ലാസുകൾക്ക് വലിയ സ്വീകാര്യത കൂടുന്നു .കൂടുതൽ കുട്ടികൾ പഠിക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ച് എത്തുന്നു .വിദേശ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും ഭാഷയും കുട്ടികളെ പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ താല്പര്യം വർദ്ധിക്കുകയാണ് . അതിനാൽ ഡിവിഷൻ തിരിച്ച് ക്ളാസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി ഇനി മുതൽ മലയാളം ക്ളാസുകൾ എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 5 മണിമുതൽ സ്റ്റില്ലോർഗനിലുള്ള St Brigid’s Parish Centre -ൽ ആയിരിക്കുമെന്ന് മലയാളം മിഷൻ ചീഫ് കോർഡിനേറ്റർ അഡ്വ .സിബി സെബാസ്റ്റ്യനും, പ്രസിഡണ്ട് അനീഷ് വി ചെറിയാനും അറിയിച്ചു.ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ക്ലാസിൽ എത്തി മലയാളം പഠിക്കാൻ സൗകര്യം ഒരുക്കുന്നതിനായിട്ടാണ് ശനിയാഴ്ച്ചത്തേക്ക് ക്ളാസുകൾ മാറ്റി ക്രമീകരിച്ചിരിക്കുന്നത്. Address: St Brigid’s Parish Center, St Brigid’s…
Read More